മയാമി ഓപ്പണ്‍ ടെന്നീസ്: റാഫേല്‍ നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ക്ക് കിരീടം

മയാമി ഓപ്പൺസ് ടെന്നീസ് കിരീടത്തില്‍ റോജർ ഫെഡറർ മുത്തമിട്ടു.

തിങ്കള്‍, 3 ഏപ്രില്‍ 2017 (10:16 IST)
മയാമി ഓപ്പൺസ് ടെന്നീസ് കിരീടത്തില്‍ റോജർ ഫെഡറർ മുത്തമിട്ടു. റാഫേല്‍ നദാലിന് മേലുള്ള തന്റെ ആധിപത്യം തെളിയിച്ചാണ് മൂന്നാമത് മയാമി കിരീടത്തില്‍ ഫെഡറര്‍ മുത്തമിട്ടത്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ഫെഡററുടെ ഈ കിരീടനേട്ടം. സ്കോർ: 6- 3, 6- 4  
 
ആറ് മാസം നീണ്ട പരുക്കിനു ശേഷം തിരിച്ചെത്തിയ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും ഇന്ത്യൻ വെൽസ് കിരീടവും സ്വന്തമാക്കിയിരുന്നു. നദാലിനെതിരെ തുടർച്ചയായ നാലം വിജയമാണ് ഫെഡറര്‍ ഈ കിരീടനേട്ടത്തോടെ കരസ്ഥമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രതികാരമെന്നാൽ ഇതാണ്; മാരിനെ തോൽ‌പ്പിച്ച് സിന്ധു