പ്രതികാരമെന്നാൽ ഇതാണ്; മാരിനെ തോൽപ്പിച്ച് സിന്ധു
മാരിനോടു മധുരപ്രതികാരം വീട്ടി സിന്ധു
മാറക്കാനയിൽ നടന്ന ഒളിമ്പിക്സിൽ സ്പെയിൻ താരം കരോലിന മാരിനു മുന്നിൽ ഇന്ത്യൻ താരം പി വി സിന്ധു പരാജയപ്പെട്ടത് ആരും മറന്നിട്ടുണ്ടാകില്ല. അന്നത്തെ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് കിരീടം.
കരോലിന മാരിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. (21-19, 21-16). മാറക്കാനയിൽ നടന്ന തോൽവിയ്ക്ക് ഇന്ത്യയില്‍ നടന്ന ബാഡ്മിന്റണ്‍ സീരിസില്‍ മറുപടി കൊടുത്തിരിക്കുകയാണ് ഇതോടെ സിന്ധു. ഇതോടെ സിന്ധുവിന്റെ സുപ്പര്‍സീരീസ് കിരീടനേട്ടം രണ്ടായി.
2016 നവംബറില്‍ നടന്ന ചൈന ഓപ്പണിലും സിന്ധു വിജയിച്ചിരുന്നു. ഒളിമ്പിക്സ് ഫൈനലിലടക്കം ഇരുവരും 9 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് പ്രാവശ്യവും വിജയം കരോലിനൊപ്പമായിരുന്നു. ഈയിടെ നടന്ന ദുബായ് ഓപ്പണില്‍ സിന്ധു മാരിനെ തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ സിന്ധു തന്റെ കരിയറിലെ ബെസ്റ്റ് റാങ്കിങ്ങായ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറിയേക്കും.