2022ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം ഭാരദ്വഹന താരം മീരാഭായ് ചാനുവിന്. വോട്ടെടുപ്പിലൂടെയാണ് ടോക്കിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവിനെ വിജയിയായി തെരെഞ്ഞെടുത്തത്. ഈ പുരസ്കാരം തുടർച്ചയായി രണ്ടാം വർഷമാണ് 28കാരിയായ കായികതാരം സ്വന്തമാക്കുന്നത്.കഴിഞ്ഞ വർഷം ബെർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും ലോക ഭാരദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളിയും താരം സ്വന്തമാക്കിയിരുന്നു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇനിയും കഠിനമായി പ്രവർത്തിക്കുമെന്നും വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തിനായി കൂടുതൽ മെഡലുകൾ സ്വന്തമാക്കുകയാണ് തൻ്റെ സ്വപ്നമെന്നും മീരാഭായ് ചാനു പറഞ്ഞു. മീരാഭായ് ചാനുവിനൊപ്പം ബോക്സിംഗ് താരങ്ങളായ വിനീഷ് ഫോഗാട്ട്, സാക്ഷി മാലിക്, ബിഖാത് സരിൻ ബാഡ്മിൻ്റൺ താരമായ പി വി സിന്ധു എന്നിവരുടെ പേരുകളാണ് അവാർഡിനായി പരിഗണിച്ചിരുന്നത്.