Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോറസ് അവാർഡ് മെസിക്കല്ലാതെ മറ്റാർക്കും നൽകാനാവില്ല, താരത്തിന് പിന്തുണയുമായി റാഫേൽ നദാൽ

ലോറസ് അവാർഡ് മെസിക്കല്ലാതെ മറ്റാർക്കും നൽകാനാവില്ല, താരത്തിന് പിന്തുണയുമായി റാഫേൽ നദാൽ
, ബുധന്‍, 22 ഫെബ്രുവരി 2023 (16:44 IST)
ഈ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്കാരത്തിന് അർജൻ്റീനിയൻ താരമായ ലയണൽ മെസ്സിയാണ് അർഹനെന്ന് ലോറസ് ചുരുക്കപ്പട്ടികയിൽ മെസ്സിക്കൊപ്പം ഇടം പിടിച്ച ടെന്നീസ് താരം റാഫേൽ നദാൽ. കായികരംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് അവാർഡ് സ്വന്തമാക്കിയിട്ടുള്ള ഏക ഫുട്ബോൾ താരമാണ് മെസ്സി.
 
ഇതുവരെ നദാൽ 9 തവണയും മെസ്സി 8 തവണയുമാണ് പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളത്. 2020ൽ ഫോർമുല വൺ ഇതിഹാസമായ ലൂയിസ് ഹാമിൽട്ടണൊപ്പമായിരുന്നു മെസ്സി അവാർഡ് പങ്കിട്ടത്. നദാൽ 3 തവണപുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
 
ലയണൽ മെസ്സി,കിലിയൻ എംബപ്പെ, റാഫേൽ നദാൽ,സ്റ്റെഫ് കെറി,മാക്സ് വെർസ്റ്റപ്പൻ,മോൻഡോ ശുപ്ലാൻ്റിസ് എന്നിവരാണ് മികച്ച പുരുഷ താരത്തിനുള്ള ലോറസ് പുരസ്കാരത്തിനായി ഇത്തവണ മത്സരിക്കുന്നത്. ടീം ഓഫ് ദ ഇയർ പുരസ്കാരത്തിനായി അർജൻ്റൈൻ ഫുട്ബോൾ ടീം. ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം, ഫ്രാൻസ് റഗ്ബി ടീം, റയൽ മാഡ്രിഡ് എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.
 
മാക്സ് വെർസ്റ്റപ്പനും എലൈൻ തോംസണുമായിരുന്നു കഴിഞ്ഞ വർഷത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായം ഇപ്പോൾ 40! ടെസ്റ്റിൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒന്നാം റാങ്കിൽ ജെയിംസ് ആൻഡേഴ്സൺ