Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നവോമി ഒസാകയ്‌ക്ക്

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നവോമി ഒസാകയ്‌ക്ക്
, ശനി, 20 ഫെബ്രുവരി 2021 (16:08 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി ഒസാകയ്ക്ക്. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒസാക കിരീടം നേടിയത്. സ്‌കോര്‍ 4-6, 2-6.
 
ഒസാകയുടെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്. ഇതിന് മുൻപ് 2019ൽ ഒസാക ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുണ്ട്. 2018,2020 വർഷങ്ങളിലെ യുഎസ് ഓപ്പൺ കിരീടങ്ങളും ഒസാകയ്‌ക്കായിരുന്നു. വളരെ ആധികാരികമായ ജയമാണ് ഇക്കുറി ഒസാക സ്വന്തമാക്കിയത്.
 
അതേസമയം പുരുഷ ഫൈനലിൽ നാളെ നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ നേരിടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇൻഡോറിൽ സിക്‌സ് മഴയുമായി ഇഷാൻ കിഷൻ, സഞ്ജുവിന് പണിയാകും