Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാന്‍ താരത്തെ വിമര്‍ശിക്കരുത്; സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍ അര്‍ഷാദ് നദീം എടുത്തത് കൃത്രിമത്വം കാണിക്കാനല്ല

Neeraj Chopra
, വ്യാഴം, 26 ഓഗസ്റ്റ് 2021 (16:21 IST)
ടോക്കിയോ ഒളിംപിക്‌സിലെ ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമത്വം കാണിക്കാനല്ലെന്ന് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യന്‍ താരത്തിന്റെ ജാവലിന്‍ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം മത്സരത്തിനു തൊട്ടുമുന്‍പ് എടുത്തതിന്റെ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു. തന്റെ ഊഴം ആയപ്പോള്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ജാവലിന്‍ കാണാതെ അന്വേഷിക്കുകയും പിന്നീട് അത് പാക് താരം അര്‍ഷാദ് നദീമിന്റെ കൈയില്‍ നിന്ന് കണ്ടെത്തുകയുമായിരുന്നു. അര്‍ഷാദിന്റെ കൈയില്‍ നിന്ന് ജാവലിന്‍ തിരിച്ചുവാങ്ങിയാണ് പിന്നീട് നീരജ് തന്റെ ത്രോയ്ക്കായി പോകുന്നത്. നീരജിന്റെ ജാവലിന്‍ എന്തോ കൃത്രിമത്വം കാണിക്കാന്‍ വേണ്ടിയാണ് പാക് താരം എടുത്തതെന്ന താരത്തില്‍ ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിക്കുന്നതിനിടെയാണ് തന്റെ സുഹൃത്തിനെ ന്യായീകരിച്ച് നീരജ് തന്നെ രംഗത്തെത്തിയത്. 
 
ഫൈനലില്‍ തന്റെ ആദ്യ ത്രോക്ക് മുമ്പ് അര്‍ഷാദ് നദീം പരിശീലനത്തിനായാണ് തന്റെ ജാവലിന്‍ എടുത്തതെന്ന് നീരജ് പറഞ്ഞു. അര്‍ക്കുവേണമെങ്കിലും ആരുടെയും ജാവലിന്‍ എടുക്കാമെന്നും നീരജ് ചോപ്ര ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. 'എല്ലാവര്‍ക്കും സ്വന്തം ജാവലിനുണ്ടാവുമെങ്കിലും ആര്‍ക്കുവേണമെങ്കലും ആരുടെ ജാവലിനെടുത്തും ത്രോ ചെയ്യാം. അതിന് പ്രത്യേക നിയമമൊന്നുമില്ല. ആദ്യ ത്രോ എറിയാനായി തയ്യാറെടുക്കുമ്പോള്‍ ആണ് എന്റെ ജാവലിന്‍ കാണാതായത്. ആ ജാവലിന്‍ എടുത്ത് പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം പരിശീലനത്തിനു പോകുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തോട് ഭായ്, ഇതെന്റെ ജാവലിനാണ് എനിക്ക് ത്രോ ഉണ്ടെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം അത് തിരിച്ചുനല്‍കുകയും ചെയ്തു.,' നീരജ് വ്യക്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ചുറിയില്ലാതെ 50 ഇന്നിങ്സുകൾ, കോലി നേരിടുന്നത് കരിയറിലെ ഏറ്റവും മോശം സമയം