Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, മുഖ്യമന്ത്രിക്ക് കത്ത് നൽകി ഒളിമ്പിക് അസോസിയേഷൻ

P R Sreejesh

അഭിറാം മനോഹർ

, ശനി, 10 ഓഗസ്റ്റ് 2024 (08:50 IST)
പാരീസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായികജീവിതത്തിലുള്ളതെന്ന് കത്തില്‍ പറയുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.
 
ഇന്ത്യയ്ക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മെഡലുക്ള്‍ നേടികൊടുത്ത ശ്രീജേഷ് ടോക്യോ ഒളിമ്പിക്‌സില്‍ ടീമിനൊപ്പം വെങ്കലം നേടിയിരുന്നു. പാരീസിലും അതേ നേട്ടം ആവര്‍ത്തിക്കാന്‍ ഹോക്കി ടീമിനായിരുന്നു. ഇതോടെ തുടര്‍ച്ചയായി രണ്ട് വെങ്കല മെഡലുകള്‍ ഒളിമ്പിക്‌സില്‍ സ്വന്തമാക്കികൊണ്ടാണ് താരം കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് ഐഎഎസ് പദവി നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട് കേരള ഒളിമ്പിക് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Paris Olympics 2024: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ വെങ്കലം,അഭിമാനമുയർത്തി അമൻ ഷെറാവത്ത്