Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാഗ്നസ് കാൾസനെ വീണ്ടും ഞെട്ടിച്ച് പ്രഗ്നാനന്ദ, മൂന്നാം തവണയും ലോകചാമ്പ്യനെ വീഴ്ത്തി

മാഗ്നസ് കാൾസനെ വീണ്ടും ഞെട്ടിച്ച് പ്രഗ്നാനന്ദ, മൂന്നാം തവണയും ലോകചാമ്പ്യനെ വീഴ്ത്തി
, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (19:37 IST)
അഞ്ച് തവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനെ വീണ്ടും പരാജയപ്പെടുത്തി ഇന്ത്യയുടെ ചെസ് സെൻസേഷനായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ. എടിഎക്സ് ക്രിപ്റ്റോ കപ്പിലാണ് താരം ഇത്തവണ കാൾസനെ അടിയറവ് പറയിപ്പിച്ചത്.
 
കരിയറിൽ ഇത് മൂന്നാം തവണയാണ് താരം കാൾസനെ പരാജയപ്പെടുത്തുന്നത്. പ്രഗ്നാനന്ദയോട് പരാജയപ്പെട്ടെങ്കിലും കാൾസൻ ടൂർണമെൻ്റിൽ വിജയിച്ചു. ടൂർണമെൻ്റിൽ രണ്ടാം സ്ഥാനം പ്രഗ്നാനന്ദ സ്വന്തമാക്കി.പ്രഗ്നാനന്ദയ്ക്കെതിരെ വിജയത്തിൻ്റെ വക്കിൽ നിന്ന് സ്വയം വരുത്തിയ അബദ്ധമാണ് കാൾസനെ തോൽപ്പിച്ചത്. അവസരം മുതലെടുത്ത് താരം വിജയിക്കുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊരു തുടക്കം മാത്രം, ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി ഈ 22 കാരനിൽ ഭദ്രം: കന്നി ഏകദിന സെഞ്ചുറിയിൽ തന്നെ സച്ചിനെ പിന്നിലാക്കി ഗിൽ