Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിക വൈറസ് ഭീതി: ഒളിമ്പിക്‌സിനെത്തിയ മെക്‌സിക്കന്‍ താരങ്ങള്‍ക്ക് പ്രതിരോധ കിറ്റ് നല്‍കി

സിക വൈറസ് ഭീതി: ഒളിമ്പിക്‌സിനെത്തിയ മെക്‌സിക്കന്‍ താരങ്ങള്‍ക്ക് പ്രതിരോധ കിറ്റ് നല്‍കി

rio olympics
റിയോ ഡി ജനീറോ , ചൊവ്വ, 19 ജൂലൈ 2016 (14:13 IST)
റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മെക്‌സിക്കന്‍ താരങ്ങള്‍ക്ക് സികയെ പ്രതിരോധിക്കാനുള്ള വസ്തുക്കള്‍ അടങ്ങിയ കിറ്റ് ഒളിമ്പിക് കമ്മിറ്റി നല്‍കി. സിക വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ റിയോയില്‍ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. സിക വൈറസ് ഭീതിയില്‍ ടെന്നീസ്, ഗോള്‍ഫ് താരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.
 
കൊതുക് നശീകരണത്തിനുള്ള മരുന്ന്, ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് ജെല്‍, കോണ്ടം എന്നിവയാണ് കിറ്റിലുള്ളത്. 124 കായിക താരങ്ങളാണ് മെക്‌സിക്കോയില്‍ നിന്ന് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. ഇവരോടൊപ്പം പരിശീലകരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമുണ്ട്. സിക വൈറസ് ഭീഷണിയുള്ളതിനാല്‍ രണ്ട് സാക്രമിക രോഗ വിദഗ്ധരും സംഘത്തിലുണ്ട്. മെക്‌സിക്കോയില്‍ 900 പേര്‍ക്ക് സിക രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവിടെ ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
 
ഫുട്‌ബോളിന് വേദിയാകുന്നത് ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ സിക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ രോഗപ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഒളിമ്പിക്‌സ് മത്സര ദിവസങ്ങളില്‍ പ്രതിരോധ മരുന്ന് ദിവസവും രണ്ട് പ്രാവശ്യം പുരട്ടണമെന്നാണ് ആരോഗ്യ സഹമന്ത്രി പാബ്ലോ കുരിയുടെ നിര്‍ദ്ദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കേറ്റിംഗില്‍ ഗിന്നസ് റെക്കോര്‍ഡ്; ചരിത്രം കുറിച്ച് ആറു വയസ്സുകാരന് - വീഡിയോ