Webdunia - Bharat's app for daily news and videos

Install App

ഫെഡററുടെ തിരിച്ചുവരവ് വൈകും, ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും താരം പിന്മാറി

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (21:15 IST)
ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പങ്കെടുക്കില്ല. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനാണ് 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ താരം ടൂർണമെന്റിൽ നിന്നും വിട്ടു‌നിൽക്കുന്നത്. കരിയറിൽ ഇതാദ്യമായാണ് ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാതിരിക്കുന്നത്.
 
നിലവിൽ ലോക അഞ്ചാം നമ്പർ താരമായ മുപ്പൊത്തിയൊമ്പതുകാരനായ റോജർ ഫെഡറർ ആറ് തവണ ഓസ്ട്രേലിയൻ ഓപ്പണിൽ വിജയിച്ചിട്ടുണ്ട്. മെല്‍ബണില്‍ ഫെബ്രുവരി എട്ടിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്.
 
കാല്‍മുട്ടില്‍ രണ്ട് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായ സ്വിസ് താരം കഴിഞ്ഞ ഫെബ്രുവരി മുതല്‍ കോര്‍ട്ടില്‍ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ സെമി ഫൈനൽ മത്സരത്തിൽ നൊവോക് ജോക്കോവിച്ചുമായാണ് ഫെഡറർ അവസാനമായി മത്സരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments