Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ: ഭാരദ്വഹനത്തിൽ സർഗർക്ക് വെള്ളി

Sanket mahadev
, ശനി, 30 ജൂലൈ 2022 (16:25 IST)
2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ. പുരുഷന്മാരുടെ 55 കിലോ ഭാരദ്വഹനത്തിൽ ഇന്ത്യയുടെ സാങ്കേത് മഹാദേവ് സർഗർ വെള്ളി നേടി. 248 കിലോ ഉയർത്തികൊണ്ടാണ് താരം മെഡൽ നേടിയത്.
 
249 കിലോ ഉയർത്തിയ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനീഖിനാണ് സ്വർണം. 225 കിലോ ഉയർത്തിയ ശ്രീലങ്കയുടെ ദിലൻക ഇസുരു കുമാര യോഗദെ വങ്കലം നേടി. സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 135 കിലോയും ഉയർത്തിയാണ് താരം മെഡൽ നേടിയത്. ആദ്യ സ്നാച്ച് ശ്രമത്തിൽ 107 കിലോ ഉയർത്തിയ സർഗറ് രണ്ടാം ശ്രമത്തിൽ 11 കിലോയും മൂന്നാം ശ്രമത്തിൽ 113 കിലോയുമാണ് ഉയർത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്. സൂപ്പർ താരം അജിത് കുമാറിന് 6 മെഡൽ