Neeraj chopra: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ചരിത്രം കുറിച്ച് നീരജ് ചോപ്ര, ഇന്ത്യയുടെ അഭിമാനമുയർത്തി വെള്ളി മെഡൽ നേട്ടം
ഗ്രാനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് സ്വർണം.
ലോകമെങ്ങുമുള്ള ഇന്ത്യക്കാരുടെ അഭിമാനമുയർത്തി ഒളിമ്പിക്സിന് പിന്നാലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും മെഡൽ നേട്ടം കൊയ്ത് നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ നീരജ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേട്ടം സ്വന്തമാക്കി. ഗ്രാനഡയുടെ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് സ്വർണം.
നേരത്തെ യോഗ്യതാ റൗണ്ടിൽ 8.39 മീറ്റർ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 2003ലെ പാരീസ് ലോക അത്ലറ്റിക്സ് ചാമ്പ്യഷീപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കലമെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം സ്വന്തമാക്കുന്നത്.