Webdunia - Bharat's app for daily news and videos

Install App

തിരിച്ചുവരവിൽ സ്വർണ്ണ കൊയ്ത്തുമായി സിമോൺ ബെയ്ൽസ്, പാരീസ് ഒളിമ്പിക്സിൽ രണ്ടാം സ്വർണ്ണനേട്ടം

അഭിറാം മനോഹർ
വെള്ളി, 2 ഓഗസ്റ്റ് 2024 (14:07 IST)
Simone Biles
പാരീസ് ഒളിമ്പിക്‌സില്‍ ശക്തമായി തിരിച്ചുവരവ് നടത്തി അമേരിക്കയുടെ ഇതിഹാസ ജിമ്‌നാസ്റ്റിക്‌സ് താരം സിമോണ്‍ ബെയ്ല്‍സ്. വനിതകളുടെ ആര്‍ട്ടിസ്റ്റിക്‌സ് ജിമ്‌നാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തിലാണ് താരത്തിന്റെ സ്വര്‍ണനേട്ടം. ബ്രസീല്‍ താരം റെബേക്ക അന്‍ഡ്രെയ്ഡിനെ പിന്തള്ളിയാണ് ബൈല്‍സിന്റെ നേട്ടം. 8 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 27കാരിയായ ബൈല്‍സ് വീണ്ടും ഒളിമ്പിക്‌സില്‍ മത്സരരംഗത്ത് തിരിച്ചെത്തിയത്.
 
 പാരീസ് ഒളിമ്പിക്‌സില്‍ താരത്തിന്റെ രണ്ടാമത്തെ ജിമ്‌നാസ്റ്റിക് സ്വര്‍ണമാണിറ്റ് നേരത്തെ ഇതേ ഇനത്തില്‍ ടീം പോരാട്ടത്തിലും സിമോണ്‍ ബൈല്‍സ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ആകെ ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം 9 ആക്കാന്‍ താരത്തിനായി. 6 സ്വര്‍ണം ഒരു വെള്ളി, രണ്ട് വെങ്കലമെഡലുകളാണ് ഒളിമ്പിക്‌സില്‍ താരത്തിനുള്ളത്. 8 വര്‍ഷം മുന്‍പ് റിയോ ഒളിമ്പിക്‌സിലാണ് താരം ആദ്യമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ മാനസിക സമ്മര്‍ദ്ദം തന്നെ തളര്‍ത്തുന്നതായി പറഞ്ഞ ബൈല്‍സ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. നീണ്ട 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സില്‍ താരത്തിന്റെ തിരിച്ചുവരവ്.
 
ജിമ്‌നാസ്റ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന നേട്ടം നിലവില്‍ ബൈല്‍സിന്റെ പേരിലാണ്. ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളിലായി 23 സ്വര്‍ണം ഉള്‍പ്പടെ 39 മെഡലുകള്‍ താരത്തിന്റെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

മൈൻഡ് സെറ്റാണ് പ്രധാനം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ നേടിയ സെഞ്ചുറി നൽകിയ ആത്മവിശ്വാസം വലുതെന്ന് സഞ്ജു സാംസൺ

ഞങ്ങൾ പണിയെടുത്ത് ഇന്ത്യ രക്ഷപ്പെടണ്ട, ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ വിട്ടത് 8 ക്യാച്ചുകൾ: വീഡിയോ

അടുത്ത ലേഖനം
Show comments