Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എസ് ഓപ്പൺ: വനിതാ സിംഗിൾസ് കിരീട നേട്ടത്തോടെ അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസ്

യു.എസ് ഓപ്പൺ സീഡില്ലാതാരം സ്ളൊവാനിക്ക്

Sloane Stephens
ന്യൂ​യോ​ർ​ക്ക് , ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (12:38 IST)
യു എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം അമേരിക്കന്‍ താരം സ്ളൊവാനി സ്റ്റീഫൻസിന്. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാഡിസൻ കീസിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് സ്ളൊവാനി പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-0.  
 
നിലവിൽ ലോക റാങ്കിംഗിൽ എണ്‍പത്തിമൂന്നാം സ്ഥാനത്തുള്ള സ്ലൊവാനിയെ മോശം ഫോമിനെ തുടർന്ന് ടൂർണമെന്റിനില്ലെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ അവര്‍ മൽസരത്തിനെത്തിയത്.
 
പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു യുഎസ് ഓപ്പൺ വനിതാ ടെന്നിസിൽ അമേരിക്കൻ ഫൈനൽ നടന്നത്. 2001ൽ ജെന്നിഫർ കപ്രിയാറ്റി നേടിയ കിരീടത്തിനു ശേഷം ഒരു അമേരിക്കക്കാരിയുടെ കന്നി ഗ്രാൻഡ് സ്ളാം കിരീടനേട്ടം കൂടിയാണ് ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി