കേരളത്തിന് കൈത്താങ്ങുമായി മറ്റൊരു ഫുട്‌ബോള്‍ ടീമും

ശനി, 25 ഓഗസ്റ്റ് 2018 (11:27 IST)
കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇതിനായി നിരവധിയാളുകളാണ് കേരളത്തിന് സഹായവുമായി എത്തുന്നത്. ഇപ്പോഴിതാ, പ്രളയത്തിലകപ്പെട്ട കേരളത്തിലെ കുട്ടികളെ സഹായിക്കണമെന്ന ആഹ്വാനവുമായി സ്പാനിഷ് ലീഗ് വമ്പന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡ് രംഗത്തെത്തിയിരിക്കുകയാണ്.
 
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്ലബ്ബ് ആരാധകരോട് സഹായം അഭ്യര്‍ഥിച്ചത്. കേരളത്തിലെ 70 ലക്ഷം കുട്ടികളാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നതെന്നും ആരാധകര്‍ക്ക് സംഭാവനകള്‍ നല്‍കണമെന്നും ക്ലബ്ബ് അധികൃതര്‍ ഫേസബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
 
നേരത്തെ തന്നെ നിരവധി ഫുട്‌ബോള്‍ ടീമുകള്‍ കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സ്പാനിഷ് ക്ലബ് ഐബാറാണ് ആദ്യം പിന്തുണയറിയിച്ചത്. അതിനു ശേഷം ലിവര്‍പൂള്‍, ബാഴ്‌സലോണ, ടോട്ടനം, ചെല്‍സി, ആഴ്‌സണല്‍ എന്നിങ്ങനെ നിരവധി ടീമുകള്‍ അവരുടെ പിന്തുണ് അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ബാഴ്സ നൽകിയ സർപ്രൈസ് കിടിലൻ തന്നെ, ലക്ഷ്യം തുറന്ന് പറഞ്ഞ് വിദാൽ