Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിമ്പിക്സ് വെങ്കല മെഡൽ നേട്ടം, സ്വപ്നിലിന് റെയിൽവേയിൽ ഇരട്ട പ്രമോഷൻ

Swapnil kusale

അഭിറാം മനോഹർ

, വെള്ളി, 2 ഓഗസ്റ്റ് 2024 (18:14 IST)
പാരീസ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച സ്വപ്നില്‍ കുസാലെയ്ക്ക് ഇരട്ട പ്രമോഷന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ സ്വന്തമാക്കിയാണ് സ്വപ്നില്‍ ശ്രദ്ധേയനായത്.
 
 2015 മുതല്‍ സെന്‍ട്രല്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥനാണ് സ്വപ്നില്‍. നിലവില്‍ ടിക്കറ്റ് എക്‌സാമിനറായാണ് റെയില്‍വേയില്‍ സ്വപ്നില്‍ ജോലി ചെയ്യുന്നത്. മെഡല്‍ നേട്ടത്തിന് പിന്നാലെ താരത്തെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) തസ്തികയിലേക്കാണ് ഉയര്‍ത്തിയത്. 2012 മുതല്‍ അന്താരാഷ്ട്ര ഷൂട്ടിംഗ് പോരാട്ടങ്ങളില്‍ കുസാലെ മത്സരിക്കാറുണ്ട്. നീണ്ട 12 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് കുശാലെ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Sri Lanka 1st ODI Live Updates: പന്ത് ഇന്‍ 'ബെഞ്ച്', വിക്കറ്റ് കീപ്പറായി രാഹുല്‍; ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി