യു എസ് ഓപ്പണിൽ ചരിത്ര വിജയം നേടി നവോമി ഒസാക; ഫൈനലിൽ ഏറ്റുമുട്ടുന്നത് സെറിന വില്യംസിനോട്

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (12:50 IST)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൺ ചരിത്രത്തിൽ ഇടം നേടി നവോമി ഒസാക. യു എസ് ഓപ്പൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ജാപ്പനിസ് വനിതാ താരമായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ഒസാക. 
 
അമേരിക്കയുടെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നവോമി ഒസാക ചരിത്ര വിജയത്തിലൂടെ ഫൈനലിൽ കടന്നത്. സ്‌കോര്‍: 6-2,6-4. അമേരിക്കയുടെ സെറീന വില്യംസിനെയാണ് ഒസാക ഫൈനലിൽ നേരിടുക.
 
ലാത്വിയന്‍ താരം അനാസ്താസ്യ സെവസ്‌തോക്കെതിരെ നേടിയ ആധിപത്യ ജയമാണ് സെറീനയെ ഫൈനലിൽ എത്തിച്ചത്.  31ആമത് ഗ്രാൻസ്ലാം ഫൈനലിൽ ഇറങ്ങുന്ന സെറീനയെ തന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ നേരിടാനൊരുങ്ങുകയാണ് നവോമി ഒസാക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മെസി പറഞ്ഞാൽ പിന്നെ അതിൽ അപ്പീലില്ല? ഈ ബാഴ്സ താരം സാവിക്കു പകരക്കാരനാവും