സെറീന വില്യംസിന് ലോക റെക്കോഡ്; സ്വന്തമാക്കിയത് ഗ്രാന്‍ഡ്‌സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോഡ്
യു എസ് ഓപ്പണില്‍ റെക്കോഡ് നേട്ടത്തോടെ സെറീനയ്ക്ക് വിജയം
ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് ലോക റെക്കോഡ്. തന്റെ 308 ആം ഗ്രാന്‍ഡ്‌സ്ലാം നേട്ടത്തോടെ ഗ്രാന്‍ഡ്‌സ്ലാം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോഡ് ആണ് സെറീന സ്വന്തം പേരിലാക്കിയത്.
കസാക്കിസ്ഥാന്‍ താരമായ യാരോസ്ലാവാ ഷ്വദോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന യു എസ് ഓപ്പണ്‍ കിരീടത്തിനൊപ്പം 308 ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങള്‍ എന്ന നേട്ടവും സ്വന്തമാക്കിയത്. സൂപ്പര്‍ താരം റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ്‌സ്ലാം ജയങ്ങള്‍ എന്ന റെക്കോഡാണ് സെറീന ഇതോടെ മറികടന്നത്.