Webdunia - Bharat's app for daily news and videos

Install App

ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ, പ്രഗ്നാനന്ദയെ അഭിനന്ദിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (14:58 IST)
അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസനെ മൂന്നാം തവണയും കരിയറിൽ പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുതിയ ചെസ് സെൻസേഷനായ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ചെസിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്ന് ശിവൻകുട്ടി തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കാൾസനെ പ്രഗ്നാനന്ദ മൂന്നാമതും അട്ടിമറിച്ചത്.
 
വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
 
ചെസിലെ നമ്പർ വൺ മാഗ്നസ് കാൾസന് ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.പ്രഗ്നാനന്ദ കാൾസനെ തോല്പിച്ചത് ഒരു തവണയല്ല, മൂന്ന് തവണ.അഭിനന്ദനങ്ങൾ പ്രഗ്നാനന്ദ 
 
ഈ വർഷം ഇത് മൂന്നാം തവണയാണ് മാഗ്നസ് കാൾസനെ 17കാരനായ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. ഫെബ്രുവരിയിൽ ഓൾ ലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്റ്റേഴ്സ് ഓൺലൈൻ ടൂർണമെൻ്റിലുമാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിച്ചത്. വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന ഇന്ത്യൻ താരമാണ് ആർ പ്രഗ്നാനന്ദ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

സൂര്യന് മുകളില്‍ ഓസീസിന്റെ തല, ടി20 റാങ്കിംഗില്‍ സൂര്യകുമാറിനെ പിന്തള്ളി ട്രാവിസ് ഹെഡ്

'കോലിയില്‍ പൂര്‍ണ വിശ്വാസം'; സെമി ഫൈനലിലും ടീമില്‍ മാറ്റമുണ്ടാകില്ല, ദുബെ തുടരും

ജഡേജ ഇന്ത്യയുടെ റോക്സ്റ്റാർ, 2 മത്സരം മോശമായാൽ വിമർശിക്കുന്ന ആരാധകർക്കാണ് ശരിക്കും പ്രശ്നമെന്ന് ഗവാസ്കർ

16 വർഷം മുൻപ് ഡിവിഷൻ സി ക്രിക്കറ്റ് കളിച്ചിരുന്ന രാജ്യം, 2010 ൽ മാത്രം രാജ്യാന്തര ക്രിക്കറ്റിലെത്തിയ അഫ്ഗാൻ ഇന്ന് സെമിയിൽ, അത്ഭുതമാണ് ഈ ടീം

അടുത്ത ലേഖനം
Show comments