Webdunia - Bharat's app for daily news and videos

Install App

Vinesh Phogat: സ്വർണ്ണം തന്നെ സ്വപ്നം കണ്ടോളു, ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച് വിനീഷ് ഫോഗാട്ട് ഫൈനലിൽ

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (23:06 IST)
Vinesh Phogat
പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോ ഗുസ്തിയിലെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യന്‍ താരം വിനീഷ് ഫോഗാട്ട്. ഒളിമ്പിക്‌സിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് നടത്തി ജപ്പാന്റെ നിലവിലെ ചാമ്പ്യനായ യുവി സുസാകിയെ മലര്‍ത്തിയടിച്ചായിരുന്നു താരം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലിലും വിനീഷിന്റെ വിജയം അനായാസകരമായിരുന്നു.
 
സെമിഫൈനലില്‍ ക്യൂബയുടെ യുസ്‌നെയ്ലിസ് ഗുസ്മാനെ 5-0ന് പരാജയപ്പെടുത്തി ആധികാരികമായാണ് വിനീഷിന്റെ ഫൈനല്‍ പ്രവേശനം. ഫൈനല്‍ പ്രവേശനം നേടിയതോടെ ഗുസ്തിയില്‍ വിനീഷില്‍ നിന്നും രാജ്യം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനായിരുന്ന ജപ്പാന്റെ യുസി സുസാക്കിയെ തകര്‍ത്തെറിഞ്ഞതോടെ രാജ്യം സ്വര്‍ണമെഡല്‍ നേട്ടം തന്നെയാണ് വിനീഷില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ നിന്നിരുന്ന താരമാണ് വിനീഷ്. ഫൈനല്‍ പ്രവേശനം നേടിയതോടെ ഒളിമ്പിക്‌സില്‍ ഫൈനല്‍ പ്രവേശനം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടവും വിനീഷ് സ്വന്തമാക്കി കഴിഞ്ഞു. സമരഭൂമിയില്‍ നിന്നും ഒളിമ്പിക്‌സ് ഗോദ വരെയുള്ള വിനീഷിന്റെ യാത്ര ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

പുതിയൊരു തുടക്കം വേണം, കൂടുതൽ സ്വാതന്ത്രവും, ലഖ്നൗ വിട്ടതിന് ശേഷം ആദ്യപ്രതികരണവുമായി കെ എൽ രാഹുൽ

8 സെഞ്ചുറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെയും ബാബറിനെയും വിരാടിനെയും പിന്നിലാക്കി അഫ്ഗാന്റെ ഗുര്‍ബാസ്

ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത് ചെറിയ കാര്യം, ബാക്കിയെല്ലാം അവന്റെ കഴിവ്: തുറന്ന് പറഞ്ഞ് ഗംഭീര്‍

അടുത്ത ലേഖനം
Show comments