സോറി പറഞ്ഞ് അവർ കയ്യൊഴിഞ്ഞു, നഷ്ടപരിഹാരം നൽകി മാപ്പ് പറയണമെന്ന് സഞ്‌ജിതാ ചാനു

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (14:31 IST)
ഇന്ത്യയുടെ രാജ്യാന്തര വൈറ്റ് ലിഫ്‌റ്റിംഗ് താരമായ സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ. പരിശോധനയ്‌ക്കെടുത്ത സാമ്പിളിലെ പൊരുത്തക്കേടുണ്ടായതെന്നും ഉത്തേജക മരുന്നുപയോഗിച്ചുവെന കുറ്റവും വിലക്കും പിൻവലിക്കുന്നുവെന്നും രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ അറിയിച്ചു.
 
2014, 2018 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണമെഡൽ ജേത്രിയായ ചാനുവിനെ 2017ൽ നടത്തിയ പർശോധനയിലാണ് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയത്.ഈ കേസിലാണ് ചാനുവിനെ രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ കുറ്റവിമുക്തയാക്കിയത്.ഇ– മെയിൽ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി ഐഡബ്ല്യുഎഫ് അറിയിച്ചത്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി വാഡയുടെ നിർദേശമനുസരിച്ചാണ് നടപടി.
 
അതേസമയം കുറ്റവിമുക്തയാക്കിയതിൽ സന്തുഷ്ടയാണെന്നും എന്നാൽ 2017ൽ നടത്തിയ പരിശോധനയുടെ ആദ്യഫലം പുറത്തുവന്നതു മുതൽ താൻ നേരിട്ട മനപ്രയാസത്തിനും അവസരനഷ്ടത്തിനും രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ മാപ്പ് പറയുകയും നഷ്ടപരിഹാരം നൽ‌കുകയും ചെയ്യണമെന്ന് ചാനു ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യർക്ക് ഈ വർഷം കളിക്കാനാവില്ല, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടമാകും

അടി പതറിയില്ല, മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ

Australia Women vs India Women: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് സാധിക്കുമോ?

South Africa Women: നാണംകെട്ട തോല്‍വിയില്‍ നിന്ന് തുടങ്ങി, പകരംവീട്ടി ഫൈനലിലേക്ക് രാജകീയ പ്രവേശനം; ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയുടെ പെണ്‍കരുത്ത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

അടുത്ത ലേഖനം
Show comments