Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണിൽ ടാറ്റു ചെയ്ത യുവതിക്ക് കാഴ്‌ച നഷ്ടമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ !

കണ്ണിൽ ടാറ്റു ചെയ്ത യുവതിക്ക് കാഴ്‌ച നഷ്ടമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ !
, ചൊവ്വ, 3 മാര്‍ച്ച് 2020 (13:33 IST)
കണ്ണിനുള്ളിൽ ടാറ്റു ചെയ്ത മോഡലിന് കാഴ്ച നഷ്ടമമായി. പോളണ്ട് സ്വദേശിനിയായ അലക്സാൻഡ്ര സഡോവ്‌സ്ക ടാറ്റു ആർട്ടിസ്റ്റിനെതിരെ കോടതിയെ സമിപിച്ചിരിക്കുകയാണ് ഇപ്പോൾ. യുവതിയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും  ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടമായി. 
 
പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധന മൂലമാണ് യുവതി കണ്ണിനുള്ളിൽ ടറ്റു ചെയ്യാൻ തീരുമാനിച്ചത്. പോപ്പക്കിനെ പോലെ കണ്ണിന്റെ വെള്ളയിൽ കറുത്ത ടാറ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2016ൽ പിയോട്ടർ എന്ന ടാറ്റു ആർട്ടിസ്റ്റിനെ യുവതി സമീപിക്കുകയായിരുന്നു. 
 
എന്നാൽ ടറ്റു ചെയ്തതിന് ശേഷം കണ്ണിനുള്ളിൽ കടുത്ത വേദന ആരംഭിച്ചു. ഇത് ടാറ്റു ആർട്ടിസ്റ്റിനെ അറിയിച്ചപ്പോൾ വേദന സംഹാരികൾ കഴിച്ചാൽ മതി എന്നായിരുന്നു മറുപടി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യുവതിയുടെ കാഴ്ച നഷ്ടമാവൻ തുടങ്ങി. മൂന്ന് തവന ശസ്ത്രക്രിയക്ക് വിഡേയമായെങ്കിലും കാഴ്ച ഇനി തിരിച്ചുകിട്ടാൻ സാധ്യതയില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.  
 
മാത്രമല്ല ഇടതുകണ്ണിന്റെ ശേഷിക്കുന്ന കാഴ്ചയും നഷ്ടമായേക്കും എന്നും ഡോക്ടർമാർ വ്യക്തമാക്കി. ടാറ്റു ചെയ്യാൻ ഉപയോഗിച്ച മഷി കണ്ണിലെ കോശങ്ങലിലേയ്ക്ക് വ്യാപിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണം. ഇതോടെ നഷ്ടപരിഹാരം നൽകണം എന്നും ടാറ്റു അർട്ടിസ്റ്റിനെ ശിക്ഷ നൽകണം എന്നും അവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവിലയിൽ പൊള്ളി സാധാരണക്കാർ; ഗ്രാമിന് 3891, ഒരു പവന് 31,128

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ കാലം അവസാനിക്കുകയാണെന്ന് കരുതുന്നുണ്ടോ?