എടിപി ഫൈനല്‍സ് കിരീടം നിലനിര്‍ത്തി ലോക രണ്ടാം നമ്പര്‍ താരമായ ഇറ്റലിയുടെ യാനിക് സിന്നര്‍. ടൂറിനില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ നടന്ന മത്സരത്തിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ സിന്നര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സിന്നര്‍ നേടിയത്. രണ്ടാം സെറ്റില്‍ അല്‍ക്കാരസിന്റെ ആറാം സര്‍വീസില്‍ ബ്രേക്ക് കണ്ടെത്തിയ സിന്നര്‍ സെറ്റ് 7-5ന് നേടി കിരീടം ഉയര്‍ത്തി.
കഴിഞ്ഞ 9 മത്സരങ്ങളില്‍ അല്‍ക്കാരസിനെതിരെ സിന്നര്‍ നേടുന്ന രണ്ടാമത്തെ വിജയമാണിത്. കഴിഞ്ഞ 14 മത്സരങ്ങളിലും വിജയിച്ച സിന്നറിന്റെ തന്റെ വിജയകുതിപ്പ് തുടരാനായി. ടൂര്‍ണമെന്റില്‍ ഒരൊറ്റ സെറ്റ് പോലും നഷ്ടമാവാതെയാണ് സിന്നര്‍ കിരീടം ഉയര്‍ത്തിയത്. സിന്നറുടെ കരിയറിലെ 24 മത്തെ കിരീടമാണിത്.