യുഎസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തില്‍ യാനിക് സിന്നറെ നാല് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാര്‍ലോസ് അല്‍ക്കാരസ്. യു എസ് ഓപ്പണിലെ വിജയത്തോടെ തന്റെ ആറാം ഗ്രാന്‍സ്ലാം കിരീടമാണ് അല്‍ക്കാരസ് സ്വന്തമാക്കിയത്. യാനിക് സിന്നറിനെതിരെ 6-2,3-6,6-1.6-4 എന്ന സ്‌കോറിനാന് 22കാരന്റെ വിജയം. ഇതോടെ വിംബിള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ അല്‍ക്കാരസിനായി.
ആദ്യ ഗെയിം മുതല്‍ അല്‍ക്കാരാസാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. സിന്നര്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും അതൊന്നും തന്നെ ഫലം കണ്ടില്ല. 2022ലാണ് കാര്‍ലോസ് അല്‍ക്കാരസ് തന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. യുഎസ് ഓപ്പണിലെ വിജയത്തോടെ ലോകറാങ്കിങ്ങിലെ നഷ്ടപ്പെട്ട ഒന്നാം സ്ഥാനവും അല്‍ക്കാരസ് തിരിച്ചുപിടിച്ചു.