Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണത്തിന് റെക്കോർഡ് വില; പവന് 280 രൂപ കൂടി

അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും വില വര്‍ദ്ധനക്ക് കാരണമായിട്ടുണ്ട്.

സ്വർണത്തിന് റെക്കോർഡ് വില; പവന് 280 രൂപ കൂടി
, വ്യാഴം, 11 ജൂലൈ 2019 (13:43 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡ് തകര്‍ത്ത് കുതിക്കുന്നു . ഇന്ന് ഗ്രാമിന് 35 രൂപയാണ് കൂടിയത്. പവന് 280 രൂപ കൂടി. ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.
 
ഇന്നലെ ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണവില കൂടാനിടയാക്കിയത്. സ്വര്‍ണമുള്‍പ്പടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി.
 
അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും വില വര്‍ദ്ധനക്ക് കാരണമായിട്ടുണ്ട്. ഓഹരി വിപണിയിലെ അസ്ഥിരതയും വില ഉയരാനിടയാക്കി. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,420.11 ഡോളറാണ് ഇന്നത്തെ നിരക്ക്. 10 ഡോളറിന്‍റെ വര്‍ദ്ധനയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദളിത് യുവാവിനെ വിവാഹം ചെയ്‌തു; പിതാവ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി എംഎൽഎയുടെ മകൾ