ജിഎസ്ടി വരുമ്പോള്‍ സാധാരണക്കാരന്‍റെ കുടുംബ ബജറ്റില്‍ സംഭവിക്കുന്നതെന്ത്?

ബുധന്‍, 21 ജൂണ്‍ 2017 (13:37 IST)
ചരക്ക് സേവന നികുതി ബില്‍ വരുന്നതോടെ രാജ്യം സാമ്പത്തികമായി ഏകീകരിക്കപ്പെടുമെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ അഭിപ്രായം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നികുതികള്‍ ഏകീകരിച്ചുകൊണ്ടാണ് പുതിയ ചരക്ക് സേവന നികുതി. 
 
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ നികുതികള്‍ ഏകീകരിച്ച് ഒറ്റ നികുതി സംവിധാനം, ഒരു ഉത്പന്നത്തിന് ഒറ്റ നികുതി നല്‍കിയാല്‍ മതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തര്‍സംസ്ഥാന വിനിമയങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാന വിനിമയങ്ങ‌ള്‍ക്ക് സംസ്ഥാനവും നികുതി ഈടാക്കും. കേന്ദ്രം പിരിക്കുന്ന നികുതിയുടെ വിഹിതം ഉപഭോക്തൃ സംസ്ഥാനത്തിന് ലഭിക്കും. 
 
അതുകൊണ്ട് തന്നെ ഉത്പാദക സംസ്ഥാനത്തിനേക്കാള്‍ ഉപഭോക്ത്യ സംസ്ഥാനത്തിനാണ് ചരക്ക് സേവന നികുതി ബില്‍ വരുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നത്. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്‍പ്പന, വിനോദ നികുതി, സര്‍ചാര്‍ജുകള്‍, ആഡംബര നികുതി, ലോട്ടറി നികുതി എന്നിവ ഇല്ലാതാകും. 
 
ജിഎസ്ടി വരുമ്പോള്‍ എന്തൊക്കെ സാധനങ്ങള്‍ക്കാണ് വില കൂടുകയും കുറയുകയും ചെയ്യുക എന്ന് അറിയേണ്ടേ:
 
വില കൂടുന്നവ
 
ചെറുകാറുകള്‍
സിഗരറ്റ്
മദ്യം
മൊബൈല്‍ ഫോണ്‍ ബില്‍
തുണിത്തരങ്ങള്‍
ബ്രാന്‍ഡഡ് ആഭരണങ്ങള്‍
വിമാനടിക്കറ്റ്
ഹോട്ടല്‍ ഭക്ഷണം
ബാങ്കിംഗ് സേവനങ്ങള്‍
 
വില കുറയുന്നവ
 
വാഹനങ്ങള്‍(എന്‍ട്രി ലെവല്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, എസ്യുവി തുടങ്ങിയവയ്ക്ക്)
കാര്‍ ബാറ്ററി
പെയിന്റ്, സിമന്റ്
ഇലക്ട്രോണിക് ഉപകരണങ്ങള്‍

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നു, പുറത്തുവിടാതിരുന്നതാണ്’; ഡിജിപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി