Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂബ റെഡ് മാജിക്ക് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ

ന്യൂബ റെഡ് മാജിക്ക്
ന്യൂബ റെഡ് മാജിക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ന്യൂബയുടേതാണ് പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോൺ. ഇന്ത്യന്‍ വിപണിയില്‍ 29,999 രൂപയാണ് ന്യൂബയുടെ വിലയെന്നാണ് റിപ്പോർട്ട്. 
 
ഹാര്‍ഡ്-വെയര്‍ കരുത്തിലും ഡിസൈന്‍ മികവിലും ഒരുപോലെ ക്വാളിറ്റിയുള്ളതാണ് ന്യൂബ റെഡ് മാജിക്ക് സ്മാര്‍ട്ട്‌ഫോണ്‍. ഡിസംബര്‍ 20 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണിന്റെ വില്‍പ്പന. 
 
8 ജി.ബി റാമും കൂട്ടുണ്ട്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ഹാര്‍ഡ്-വെയര്‍ കരുത്തിനായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 3,800 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.  ഫോണിൽ 5.99 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 24 മെഗാപിക്‌സലിന്റെ ക്യാമറയാണ് പിന്‍ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. മുന്‍ ക്യാമറ 8 മെഗാപിക്‌സലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതികൾ മടങ്ങി; തിരിച്ചു വരുമെന്ന് മനിതി സംഘങ്ങൾ, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്