Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ആഗോളവിപണിയിൽ ആശങ്ക, മെറ്റൽ സ്റ്റോക്കുകൾ കൂപ്പുകുത്തി, സെൻസെക്‌സിൽ 525 പോയന്റിന്റെ നഷ്ടം

സെൻസെക്‌സ്
, തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (16:47 IST)
പ്രതികൂലമായ ആഗോള സാഹചര്യങ്ങളെ തുടർന്ന് ഓഹരിസൂചികകൾ രണ്ടാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി  188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. കനത്ത വിൽപന സമ്മർദ്ദമാണ് വിപണിയിലുണ്ടായത്.
 
ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങി മെറ്റൽ ഓഹരികളാണ് പ്രധാനമായും സമ്മർദ്ദം നേരിട്ടത്.ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ എഫ്എംസി‌ജി സ്റ്റോക്കുകൾ ലാഭം രേഖപ്പെടുത്തി.
 
നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ ഇന്ന് നഷ്ടത്തിലായിരുന്നു. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിനെടുത്താലും ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം