Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു, പവന്റെ വില 41,000 രൂപയിലേയ്‌ക്ക്

സ്വർണവില
, ബുധന്‍, 5 ഓഗസ്റ്റ് 2020 (11:24 IST)
സ്വർണ്ണവില വീണ്ടും റെക്കോഡ് ഭേദിച്ച് മുന്നോട്ട്. ബുധനാഴ്‌ച 520 രൂപകൂടി ഉയർന്നതോടെ സ്വർണവില പവന് 40,800 രൂപയായി ഉയർന്നു. ഗ്രാമിന് 65 രൂപകൂടി 5,100 രൂപയിലാണ് ഇപ്പോൾ വിപണനം നടക്കുന്നത്. ജൂലായ് 31നാണ് പവന്റെ വില ആദ്യമായി 40,000 രൂപയായത്. അഞ്ചു ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്.
 
ദേശീയ വിപണിയിലും സ്വര്‍ണവില കുതുക്കുകയാണ്. 10 ഗ്രാമിന്റെ വില 54,797 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ ഇതാദ്യമായി സ്വര്‍ണവില ഔണ്‍സിന് 2000ഡോളര്‍ കടന്നു. 0.2ശതമാനം വര്‍ധിച്ച് 2,033.42 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 18.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു