Publish Date: Thu, 14 Oct 2021 (12:39 IST)
Updated Date: Thu, 14 Oct 2021 (12:42 IST)
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. പവന് 440 രൂപയാണ് ഒറ്റയടിയ്ക്ക് സ്വർണത്തിന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 35,760 രൂപയായി. ഗ്രാമിന് 55 രൂപ ഉയർന്ന് 4470 ആയി.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
നാലുദിവസമായി മാറ്റമില്ലാതെ തുടർന്ന വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില കുത്തനെയുയർന്നത്. ഈ മാസം തുടക്കത്തിൽ 34,720 ആയിരുന്നു ഒരു പവന്റെ വ്ഇല. ഇത് പിന്നീട് 34,800ലേക്ക് ഉയർന്നിരുന്നു. സ്വർണവില 35,000 എത്തിയതിന് ശേഷം രണ്ട് ദിവസമായി സ്വർണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർധനവ്.