Publish Date: Wed, 09 Feb 2022 (12:45 IST)
Updated Date: Wed, 09 Feb 2022 (12:47 IST)
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവുണ്ടായി.
22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. 4540 രൂപയായിരുന്നു ഇന്നലെ ഇതേ വിഭാഗത്തിലെ സ്വർണ്ണവില. ഒരു പവൻ സ്വർണത്തിന് 36440 രൂപയാണ് വില.18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്.ഇതോടെ 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36120 രൂപയായി.