Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ താരമായി രണ്ടാം തലമുറ ക്രെറ്റ, ബുക്കിങ് 55,000 പിന്നിട്ടു

Webdunia
ഞായര്‍, 2 ഓഗസ്റ്റ് 2020 (16:03 IST)
ഇന്ത്യയിൽ തരംഗമായി മാറി ഹ്യൂണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ. വാഹനത്തിനായുള്ള ബുക്കിങ് 55,000 വും കടന്ന് മുന്നേറുകയാണ്. വാഹനത്തിന്റെ ഡീസല്‍ എന്‍ജിൻ പതിപ്പുകൾക്കാണ് ഏറ്റവുമധികം ആവശ്യക്കാർ എന്നാണ് റിപ്പോർട്ടുകൾ. 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ക്രേറ്റയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പൂർണ ലോക്‌ഡൗണിന് ശേഷം വിൽപ്പനയിൽ വലിയ കുതിപ്പ് ക്രെറ്റ നേടിയിരുന്നു. 3,212 യൂണിറ്റുകളാണ് മെയ് മാസത്തിൽ മാത്രം ഹ്യൂണ്ടായി വിറ്റഴിച്ചത്. 
 
കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലും സ്പിൽറ്റ് ടെയിൽ ലാമ്പുകളാണ് നൽകിയിരിക്കുന്നത്.
 
ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സ്മാർട്ട് ബ്ലു ലിങ്ക് സംവിധാനം, ബോഷ് സ്പീക്കറുകളോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനം, വോയിസ് എനേബിൾഡ് സ്മാർട്ട് പനോരമിക് സൺറൂഫ് എന്നിവ എടുത്തുപറയേണ്ടവയാണ്. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്.
 
115 പിഎസ് പവറും, 14.7 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ, 115 പിഎസ് കരുത്തും, 25.5 കെജിഎം ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ഡീസൽ, 140 പിഎസ് കരുത്ത് നൽകാൻ ശേഷിയുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ, എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 6 സ്പീഡ് മാനുവൽ, ഓട്ടോമറ്റിക് ഗിയർ ബോക്സുകളാണ് 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ഉണ്ടാവുക. 7 പീഡ് സിവിടി ട്രാൻസ്മിഷനായിരിക്കും ടർബോ ചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments