Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പോ റെനോ 4 പ്രോ വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !

ഓപ്പോ റെനോ 4 പ്രോ വിപണിയിൽ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ !
, ഞായര്‍, 2 ഓഗസ്റ്റ് 2020 (15:35 IST)
സ്മാർട്ട്ഫോൻ പ്രേമികളെ ആകർഷിയ്ക്കുന്ന നിരവധി ഫീച്ചറുകളുമായി റെനോ 4 പ്രോയെ ഓപ്പോ പുറത്തിറക്കി. 65W ഫാസ്റ്റ് ചാര്‍ജിങ്, മെറ്റാലിക് ഫിനിഷ് ബാക്ക്, കര്‍വ്ഡ് ഡിസ്പ്ലേ എന്നിങ്ങനെ നിരവധി പ്രത്യേകതകളൂമായാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയീയ്കുന്നത്. 8 ജിബി റാം 128 പതിപ്പിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആഗസ്റ്റ് 5 മുതല്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്നാപ്ഡീല്‍, പേടിഎം മാള്‍, ടാറ്റ ക്ലിക് എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാകും.
 
34,990 രൂപയാണ് വില. 6.5 ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് 3D ബോര്‍ഡര്‍ലെസ്സ് സെന്‍സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് റെനോ 4 പ്രോയ്ക്ക് നൽകിയിരിയ്ക്കുന്നത്. ഐഎംഎക്സ് 586 സെന്‍സര്‍ കരുത്ത് പകരുന്ന 48 മെകാപിക്സൽ ക്യാമറയോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫൊണിൽ ഉള്ളത്. 8 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി മോണോ ഷൂട്ടര്‍ എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റ് അംഗങ്ങൾ 
 
32 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 616 സെല്‍ഫി ക്യാമറയും ഫോണിൽ നൽകിയിരിയ്ക്കന്നു. ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 720G എസ്ഒസി പ്രോസസര്‍ ആണ് റെനോ 4 പ്രോയ്ക്ക് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ കളർ ഒഎസ് 7.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ജിപിഎസിന് പുറമെ ഇസ്രോയുടെ NavIC സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ട്. 65W സൂപ്പർ വിഓഓസി 2.0 സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ്‌ ഒപ്പോ റെനോ 4 പ്രോയുടെ മറ്റൊരു പ്രത്യേകത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉറങ്ങിക്കിടന്നയാളുടെ പാന്റിൽ മുര്‍ഖന്‍ കയറി, തൂണില്‍ പിടിച്ച്‌ യുവാവ് നിന്നത് ഏഴുമണിക്കൂര്‍; വീഡിയോ !