Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങിക്കിടന്നയാളുടെ പാന്റിൽ മുര്‍ഖന്‍ കയറി, തൂണില്‍ പിടിച്ച്‌ യുവാവ് നിന്നത് ഏഴുമണിക്കൂര്‍; വീഡിയോ !

വാർത്തകൾ
, ഞായര്‍, 2 ഓഗസ്റ്റ് 2020 (14:54 IST)
ഉറങ്ങിക്കിടക്കുന്നതിനിടയിൽ നമ്മുടെ വസ്ത്രത്തിനുള്ളിലേയ്ക്ക് ഒരു പാമ്പ് കയറിയാൽ എന്തായിരിയ്ക്കും നമ്മുടെ അവസ്ഥ. ഭയം കൊണ്ട് എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് നമുക്ക് ചിന്തിയ്ക്കാൻ പോലുമാകില്ല. എന്നാൽ അത്തരം ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുകയാണ്. മിര്‍സാപൂരിലെ സിക്കന്ദര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
 
ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ പാന്റിനുള്ളിലേക്ക് മൂര്‍ഖന്‍ കയറുകയായിരുന്നു. ഇതോടെ 7 മണിക്കൂറോളമാണ് ഒരു തൂണിൽ പിടിച്ച് ഇയാൾ അനങ്ങാതെ നിന്നത്. അര്‍ദ്ധരാത്രിയോടെയാണ് മൂര്‍ഖന്‍ ലവ്‌കേഷ് കുമാര്‍ എന്നയാളുടെ പാന്റിനുള്ളിലേക്ക് കയറിയത്. തന്റെ പാന്റില്‍ ഒരു പാമ്പ് ഉണ്ടെന്ന് മനസിലായതോടെ.പിന്നീട് അതീവ ശ്രദ്ധയോടെയായിരുന്നു ചലനങ്ങൾ.
 
എടുത്തു ചാടിയാൽ പാമ്പ് കടിയ്ക്കും. അതിനാൽ പയ്യെ സമീപത്തെ തൂണിൽപ്പിടിച്ച് ഇയാൾ ഏഴു മണിക്കൂറോളം നിൽക്കുകയായിരുന്നു. രാവിലെയായതോടെ കൂടെയുണ്ടായിരുന്നവർ പാന്റ് സാവധാനത്തിൽ മുറിച്ചുമാറ്റിയാണ് ലവ്‌കേഷ് കുമാറിനെ രക്ഷപ്പെടുത്തിയത്. പാന്റ് മുറിച്ചുമാറ്റി പാമ്പിനെ പുറത്തുപോകാൻ അനുദിയ്ക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്താവളങ്ങളിൽ ചായയ്ക്ക് വില 100 രുപയ്ക്ക് മുകളിൽ, മലയാളിയുടെ കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ, ഇനി ചായ 15 രൂപയ്ക്ക് ലഭിയ്ക്കും