തുടർച്ചയായ രണ്ടാം ദിവസവും ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. തുടക്കത്തിലെ നേട്ടം നിലനിർത്താനാവാതെ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തത്.
സെൻസെക്‌സ് 243.62 പോയന്റ് നഷ്ടത്തിൽ 47,705.80ലും നിഫ്റ്റി 63.10 പോയന്റ് താഴ്ന്ന് 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല.
മഹാരാഷ്ട്രയിൽ ലോക്ക്‌ഡൗൻ പ്രഖ്യാപിചേക്കുമെന്ന ഭീതി വിപണിയെ പിന്നോട്ടടിച്ചപ്പോൾ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതും വാക്‌സിൻ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി.ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടംനേരിട്ടപ്പോൾ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കി.