Publish Date: Tue, 29 Mar 2022 (17:40 IST)
Updated Date: Tue, 29 Mar 2022 (17:42 IST)
ഫാര്‍മ, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,300ന് മുകളിലാണ് ഇന്ന് ക്ലോസ് ചെയ്‌തത്.
സെന്‍സെക്‌സ് 350.16 പോയന്റ് ഉയര്‍ന്ന് 57,943.65ലും നിഫ്റ്റി 103.30 പോയന്റ് നേട്ടത്തില്‍ 17,325.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണി നേട്ടമാക്കി.സെക്ടറല്‍ സൂചികകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ളവ നേട്ടത്തിലയിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ 0.6 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
അഭിറാം മനോഹർ
Publish Date: Tue, 29 Mar 2022 (17:40 IST)
Updated Date: Tue, 29 Mar 2022 (17:42 IST)