Publish Date: Tue, 21 Sep 2021 (16:31 IST)
Updated Date: Tue, 21 Sep 2021 (16:33 IST)
കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്.സെൻസെക്‌സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കനത്ത ചാഞ്ചാട്ടത്തിന്റെ ദിവസമായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വിപണി സ്ഥിരത നിലനിർത്തി.ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ സൂചിക സമ്മർദ്ദം നേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.