Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകർച്ചയിൽ നിന്നും നേരിയ നേട്ടത്തിൽ വിപണി, നിഫ്‌റ്റി വീണ്ടും 17000 കടന്നു

തകർച്ചയിൽ നിന്നും നേരിയ നേട്ടത്തിൽ വിപണി, നിഫ്‌റ്റി വീണ്ടും 17000 കടന്നു
, തിങ്കള്‍, 29 നവം‌ബര്‍ 2021 (18:10 IST)
ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു.നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. ഐടി, ടെലികോം മേഖലകളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഫാർമ സെക്ടറും ചില ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു.
 
സെൻസെക്‌സ് 153.43 പോയന്റ് നേട്ടത്തിൽ 57,260.58ലും നിഫ്റ്റി 27.50 പോയന്റ് ഉയർന്ന് 17,054ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ 712 പോയന്റിലേറെ സെൻസെക്‌സ് തകർച്ചനേരിട്ടെങ്കിലും ഐടി, ഹെൽത്ത് കെയർ, ടെലികോം ഓഹരികൾ വിപണിയെ തിരികെയെത്തിച്ചു. അതേസമയം ആഗോള വിപണികളിൽ അനിശ്ചിതത്വം തുടരുകയാണ്.
 
ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഫാർമ, പവർ, റിയാൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1-2 ശതമാനം നഷ്ടത്തിലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്, 59 മരണം