Publish Date: Tue, 02 Mar 2021 (17:48 IST)
Updated Date: Tue, 02 Mar 2021 (17:50 IST)
ചാഞ്ചാട്ടത്തിനൊടുവിൽ തുടർച്ചയായ രണ്ടാം ദിനവും ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി, ഓട്ടോ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,900 തിരിച്ചുപിടിച്ചു.
സെൻസെക്‌സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലും നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5ശതമാനവും നേട്ടമുണ്ടാക്കി.