Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൻസെക്‌സ് ആദ്യമായി 61,000 കടന്നു, രണ്ടാം പാദ ഫലത്തിന് പിന്നാലെ ഇൻഫോസിസ് ഓഹരികളിൽ കുതിപ്പ്

സെൻസെക്‌സ് ആദ്യമായി 61,000 കടന്നു, രണ്ടാം പാദ ഫലത്തിന് പിന്നാലെ ഇൻഫോസിസ് ഓഹരികളിൽ കുതിപ്പ്
, വ്യാഴം, 14 ഒക്‌ടോബര്‍ 2021 (11:43 IST)
ഓഹരിസൂചികകളിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 61,000 കടന്നു. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വിലയിൽ മൂന്നുശതമാനത്തോളം കുതിപ്പുണ്ടായി.
 
388 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. 61,125ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ, 117 പോയന്റ് ഉയർന്ന് 18, 279 നിലവാരത്തിലുമെത്തി.വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
 
എച്ച്‌സിഎൽ ടെക്‌നോളജീസ്, ഡെൺ നെറ്റ് വർക് ഉൾപ്പടെ 21 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. ഇതും വിപണിയിൽ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം, നോർവേയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു