അഞ്ച് ദിവസങ്ങളുടെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ നേട്ടം തിരിച്ച് പിടിച്ച് വിപണി. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓട്ടോ, പവര്‍, ബാങ്ക് ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്കുശേഷം നേട്ടംതിരിച്ചുപിടിക്കാന്‍ വിപണിക്കായി. സെന്‍സെക്‌സ് 366.64 പോയന്റ് ഉയര്‍ന്ന് 57,858.15ലും നിഫ്റ്റി 128.90 പോയന്റ് നേട്ടത്തില്‍ 17,278ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, ബാങ്ക് മേഖലകളിലെ കമ്പനികള്‍ മികച്ച മൂന്നാം പാദഫലങ്ങള്‍ പുറത്തുവിട്ടത് സൂചികകൾക്ക് നേട്ടമായി.ഐടി ഒഴികെയുള്ള ഓഹരികള്‍ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, പവര്‍, ഓട്ടോ തുടങ്ങിയവ 2-4ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 0.8-1 ശതമാനം നേട്ടമുണ്ടാക്കി.