Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് ദിവസങ്ങൾക്ക് ശേഷം വിപണിയിൽ നേട്ടം, സെൻസെക്‌സ് 180 പോയന്റ് ഉയർന്നു

ആറ് ദിവസങ്ങൾക്ക് ശേഷം വിപണിയിൽ നേട്ടം, സെൻസെക്‌സ് 180 പോയന്റ് ഉയർന്നു
, തിങ്കള്‍, 16 മെയ് 2022 (18:15 IST)
ആറ് ദിവസത്തെ ‌നഷ്ടത്തിന് ശേഷം ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 180.22 പോയന്റ് ഉയര്‍ന്ന് 52,973.84ലിലും നിഫ്റ്റി 60.10 പോയന്റ് നേട്ടത്തില്‍ 15,842.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
അതേ‌സമയം യുഎസിൽ ബോണ്ട് ആദായം വർധിക്കുന്നതിനാൽ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് കനത്ത ചാഞ്ചാട്ടമുള്ള വിപണിയെ പിടിച്ചുനിർത്തുന്നത്.

ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, റിയാല്‍റ്റി, പവര്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനത്തിന്റെ ഉയർച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഐടി. എഫ്എംസിജി സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

20 മിനിറ്റിൽ ഫുൾ ചാർജാവും, നിരക്ക് 10.62 രൂപ മുതൽ: പാലക്കാട് ജില്ലയിൽ കെഎസ്ഇ‌ബി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു