Publish Date: Fri, 22 Nov 2024 (16:45 IST)
Updated Date: Fri, 22 Nov 2024 (16:43 IST)
കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ നിന്നും അതിവേഗം കരകയറി ഇന്ത്യന്‍ വിപണി. സെന്‍സെക്‌സ് 1466 പോയന്റ് നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 23,700 പോയന്റ് പിന്നിട്ടു. യു എസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയേയും തുണച്ചത്.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 5.4 ലക്ഷം കോടിയുടെ വര്‍ധനവാണുണ്ടായത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. പൊതുമേഖല, റിയാല്‍റ്റി, സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ധനകാര്യ സേവനം, എഫ്എംസിജി, ഐടി,മെറ്റര്‍,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്.