Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, മെറ്റൽ സൂചിക ഇടിഞ്ഞത് 6 ശതമാനത്തിലേറെ

സെൻസെക്‌സ്
, വെള്ളി, 20 ഓഗസ്റ്റ് 2021 (16:48 IST)
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ 55,329.32ലും നിഫ്റ്റി 118.30 താഴ്ന്ന് 16,450.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
2021 അവസാനത്തോടെ സാമ്പത്തിക പാക്കേജിൽ മാറ്റം വരുത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർദേശം പുറത്തുവന്നതും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.
 
ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ തകർച്ചനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 6.9ശതമാനമാണ് താഴ്ന്നത്. സെൻസെക്‌സ് എക്കാലത്തെയും മികച്ച ഉയരം കുറിച്ച ശേഷമുള്ള അടുത്ത വ്യാപാരദിനത്തിലാണ് ഓഹരിവിപണിയിലെ തകർച്ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരതയ്ക്ക് മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മോദി