Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ദിനത്തിൽ ചരിത്രനേട്ടം: സെൻസെക്‌സ് 2,315 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെ‌യ്‌തു

ബജറ്റ് ദിനത്തിൽ ചരിത്രനേട്ടം: സെൻസെക്‌സ് 2,315 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെ‌യ്‌തു
, തിങ്കള്‍, 1 ഫെബ്രുവരി 2021 (17:12 IST)
ബജറ്റ് ദിനത്തിൽ ചരിത്രനേട്ടം കൊയ്‌ത് ഓഹരി വിപണി. ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങളാണ് സെൻസെക്‌സിന് 2000 പോയന്റിലേറെ കുതിക്കാന്‍ കരുത്തായത്. നിഫ്റ്റിയാകട്ടെ 14,200 കടക്കുകയുംചെയ്തു.
 
സെൻസെക്‌സ് 2,314.84 പോയന്റ്(5ശതമാനം)ഉയര്‍ന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74ശതമാനം)നേട്ടത്തില്‍ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 979 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികള്‍ക്ക് മാറ്റമില്ല.
 
പൊതുമേഖല ബാങ്കുകളുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇന്‍ഷുറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ൽ നിന്നും 74 ആയി ഉയർത്തിയ തീരുമാനങ്ങളും വിപണിക്ക് നേട്ടമായി. തുടർച്ചയായ ആറ് ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണിയിൽ ഉണർവ് പ്രകടമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്