ഡൽഹി: പെട്രോൾ ലിറ്ററിന് 2.5 രൂപയും, ഡീസലിന് 4 രൂപയും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്വർ ആൻഡ് ഡവലപ്മെന്റ് സെസ് ഈടാക്കാൻ ബജറ്റിൽ തീരുമാനം. ഫെബ്രുവരി 2 ചൊവ്വാഴ്ച മുതൽ സെസ് ഈടാക്കി തുടങ്ങും. എന്നാൽ സെസ് ഈടാക്കുന്നതുകൊണ്ട് ഇന്ധന വിലയിൽ വർധനവ് ഉണ്ടാകില്ല. എക്സൈസ് ഡ്യൂട്ടി കുറച്ചാണ് സെസ് ഏർപ്പെടുത്തിയിരിയ്ക്കുന്നത് എന്നതിനാലാണ് വില വർധിയ്ക്കാത്തത്. 'ചില ഉത്പന്നങ്ങൾക്ക് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്വർ ആൻഡ് ഡവലപ്മെന്റ് സെസ് ഈഡാക്കുകയാണ് എന്നാൽ ഉപയോതാകൾക്ക് സെസിന്റെ അധിക ബാധ്യത വരാതിരിയ്ക്കുന്നതിന് ശ്രദ്ധ നൽകിയിട്ടുണ്ട്' എന്നായിരുന്നു സെസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമന്റെ പരാമർശം.