ക്രോസ് ഓവർ വിപണിയില്‍ ബ്രെസയെ വെല്ലുമോ ഡാറ്റ്സൺ റെഡി ഗോ ക്രോസ് ?
ചെറു എസ് യുവി വിപണിയിൽ വിലകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ്
മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിങ്ങനെയുള്ള വാഹനങ്ങൾ അരങ്ങുവാഴുന്ന ചെറു എസ്യുവി സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കാൻ ഗോ ക്രോസ് എത്തുന്നു. കുറഞ്ഞ് വിലയാണ് റെഡി ഗോ ക്രോസിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് കമ്പനി പറയുന്നത്. 6.5 ലക്ഷം മുതലായിരിക്കും ഈ വാഹനത്തിന്റെ വില ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ഫെബ്രുവരി 2014ല്‍ പുറത്തിറക്കിയ റെഡി-ഗോ കോൺസെപ്റ്റിൽ തന്നെ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ് ഈ ഗോ ക്രോസ്. ഡാറ്റ്സണിന്റെ ലൈനപ്പിലേക്ക് നാലാം മോഡലായി എത്തുന്ന ഗോ ക്രോസിന് വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഗോ, ഗോ പ്ലസ് എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസും നിർമിച്ചിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്ന പുതു തലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുകയെന്നാണ് പ്രതീക്ഷ. ഗോ പ്ലസിനു സമാനമായി തന്നെ മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുമുള്ളത്. 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡി.സി.ഐ ഡീസൽ വകഭേദങ്ങളിലാണ്ഗോ ക്രോസ് ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.