ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് !

ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് ; പ്രഖ്യാപനം ഇന്ന്

വെള്ളി, 10 നവം‌ബര്‍ 2017 (12:44 IST)
ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ജിഎസ്ടി കൗണ്‍സില്‍ ഇന്ന് തന്നെ ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് വരുത്തുമെന്ന് സൂചനയുണ്ട്. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം.
 
ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ പരിഗണിക്കും. ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ശുപാര്‍ശയാണ് കമ്മിറ്റി പരിഗണിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓർക്കുന്നില്ലേ ആ പഴയ മഞ്ജുവാര്യരെ ? - വൈറലാകുന്ന പോസ്റ്റ്