ടൂത്ത് പേസ്റ്റ്, ഷാംപു തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി കുറച്ചു

ടൂത്ത് പേസ്റ്റും, ഷാം‌പുവും തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി നിരക്ക് കുറച്ചു

വെള്ളി, 10 നവം‌ബര്‍ 2017 (16:14 IST)
ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് ഗുവാഹത്തിയില്‍ നടന്ന യോഗത്തില്‍ ടൂത്ത് പേസ്റ്റ്, ഷാംപു, ചോക്ലേറ്റ്, ആഫ്‌റ്റര്‍ ഷേവ് ലോഷന്‍, ചൂയിംഗം, ഡിറ്റര്‍ജന്റ്, വാഷിങ് പൌഡര്‍, മാര്‍ബിള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി 28ല്‍ നിന്നും 18 ശതമാനമായി കുറച്ചിരിക്കുകയാണ്. 
 
ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം ഉണ്ടാ‍യത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരണവെപ്രാളം കാണുന്നത് വിരസതയകറ്റും; ‘ബോറടി’ മാറ്റാന്‍ നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ