Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂവല്‍ ക്യാമറയും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ്ങ് ഗാലക്സി സി 10 വിപണിയിലേക്ക് !

ഗാലക്സി സി-10 ഫോണിന്‍റെ സവിശേഷതകള്‍

Samsung Galaxy C10
, ബുധന്‍, 19 ജൂലൈ 2017 (11:23 IST)
ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഗാലക്സി സി 10ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. മികച്ച ഫോട്ടോഗ്രാഫി സവിശേഷതകളോടെ വിപണിയിലേക്കെത്തുന്ന ഈ ഫോണിന് ഇരട്ട ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഗാലക്സി ജെ 7ന്റെ  ചൈനീസ് വേര്‍ഷനിലും ഗാലക്സി നോട്ട് 8ലും സമാനമായ ഒരു ക്യാമറ തന്നെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇവയില്‍ ഏത് മോഡലായിരിക്കും ആദ്യം വിപണിയിലെത്തുക എന്ന കാര്യം വ്യക്തമല്ല. കൂടുതല്‍ ക്യാമറാ മികവ് പുലര്‍ത്തുന്ന രൂപകല്‍പ്പനയാണ് സാംസങ്ങ് പിന്തുടരുന്നത് എന്നതിന്റെ സൂചനകളാണ് ഈ മോഡലുകളെ സംബന്ധിച്ച് പുറത്തുവരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി തനിക്ക് ‘അമ്മ’യെപ്പോലെ: വെങ്കയ്യ നായിഡു